ഈ മാസം 12 ന് UG, PG ക്ലാസ്സുകൾ ആരംഭിക്കുന്നതിനാൽ അന്നു തന്നെ ഹോസ്റ്റൽ അഡ്മിഷൻ നടത്തുന്നതാണ്.
മുൻപ് ആഗസ്റ്റ് 26 ന് UG ക്ലാസ്സുതുടങ്ങും എന്ന അറിയിപ്പിനെ തുടർന്ന് അതുവരെയുള്ള അപേക്ഷകരോട് ആഗസ്റ്റ് 26 ന് വന്ന് ഹോസ്റ്റൽ അഡ്മിഷൻ എടുക്കാൻ ടെലഫോൺ വഴി അറിയിച്ചിരുന്നു എന്നാൽ അഡ്മിഷൻ ആഗസ്റ്റ് 30, 31 വരെ നീണ്ട സാഹചര്യത്തിൽ കൂടുതൽ അപേക്ഷകൾ ലഭിക്കുകയും ചുരുക്കം ചിലർക്ക് ഓഫീസ് സമയം കഴിഞ്ഞും അഡ്മിഷൻ നടന്നതിനാൽ ഹോസ്റ്റലിൽ അപേക്ഷ നല്കാൻ സാധിക്കാതെ വരികയും ചെയ്തിട്ടുണ്ട്. അങ്ങിനെ സെപ്തംബർ 1 വരെ കോളേജ് അഡ്മിഷൻ എടുത്തവരിൽ നിന്ന് അർഹമായവർക്ക് ഹോസ്റ്റൽ അഡ്മിഷൻ നല്കേണ്ടതുണ്ട്.
അത് കൊണ്ട് സെപ്തംബർ 12 ന് അഡ്മിഷൻ ഉറപ്പായും ലഭിക്കുന്നവരുടെ ലിസ്റ്റ് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളും എത്തിക്കാൻ ട്യൂട്ടേഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ദിവസം നടത്താൻ കഴിയുന്ന അഡ്മിഷന്റെ എണ്ണം 125 വരെ എന്ന് കണക്കാക്കിയത് പ്രകാരം ഇനിയും കുറച്ചു പേർക്കു കൂടി ഹോസ്റ്റൽ സൗകര്യം ലഭ്യമാകും. എന്നാലത് വീണ്ടും ഒരു ലിസ്റ്റ് ഉണ്ടാക്കിയ ശേഷമാകും. നിലവിൽ പാലക്കാട്, മലപ്പുറം പാലക്കാട് ബോർഡർ, ത്രിശൂർ പാലക്കാട് ബോർഡർ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.
സെപ്തംബർ 12 ന് ഹോസ്റ്റൽ അഡ്മിഷൻ എടുക്കാൻ വരുന്നവർ രാവിലെ ടോക്കൺ വാങ്ങി 6350 രൂപ ക്യാഷായി ഫീസടച്ച് (ഫീസ് ആനുകൂല്യമില്ലാത്തവർ) അപേക്ഷ വാർഡന് നല്കി ഊഴമനുസരിച്ച് കാത്തിരിക്കേണ്ടതാണ്.
വൈകുന്നേരത്തോടു കൂടി മാത്രമെ അഡ്മിഷൻ പക്രിയ പൂർത്തിയാക്കി റൂം അലോട്ട്മെന്റ് നടത്താൻ കഴിയൂ.