അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഹോസ്റ്റൽ അഡ്മിഷൻ പരിമിതമാണ് എന്ന് അറിയിക്കുന്നു. റിസർവേഷൻ മാനദണ്ഡങ്ങൾ, ദൂരം, മുറികളുടെ ലഭ്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് ഹോസ്റ്റൽ അഡ്മിഷൻ അനുവദിക്കപ്പെടുന്നത്. ഹോസ്റ്റലിന് അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ ലഭിക്കുമെന്ന് ഉറപ്പില്ല. അത്തരം സാഹചര്യങ്ങളിൽ താമസത്തിനായി പകരമുള്ള സൗകര്യങ്ങൾ വിദ്യാർത്ഥികൾ തന്നെ കണ്ടെത്തുന്നതാണ് ഉചിതം. ഹോസ്റ്റൽ ആവശ്യമായവർ ഹോസ്റ്റൽ ഓഫിസുമായി ബന്ധപ്പെടുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്യണം. യോഗ്യതയുള്ളവരുമായി ഹോസ്റ്റൽ ഓഫീസ് ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും.